നിലമ്പൂരിൽ ജസ്റ്റ് പാസ് അല്ല എ പ്ലസ് വിജയമെന്ന് ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജസ്റ്റ് പാസ് അല്ല എ പ്ലസ്  വിജയം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അടുത്തകാലത്തൊന്നും ഇത്ര ഐക്യത്തോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ട ട്ടില്ലെന്നും  അതിൻറെ വലിയ വിജയം നിലമ്പൂരിൽ കാണാം എന്നും ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ഇത്തവണ ലീഡ് നേടും. മറ്റ് മുന്നണികൾ നടത്തുന്ന വിജയകഥകളൊക്കെ തിങ്കളാഴ്ചയോടെ തീരും. പിണറായി സർക്കാരിനോടുള്ള ജനങ്ങളുടെ വിരോധം വോട്ടായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് നിലമ്പൂരിലെ തന്റെ ജയം വെറും ജയമായിരിക്കില്ല എ പ്ലസ് വിജയമായിരിക്കും എന്ന് ആര്യാടൻ ഷൗക്കത്ത് തറപ്പിച്ചു പറയുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍