പാലക്കാട്: പാലക്കാട് കപ്പൂര് കുന്നത്തുകാവിൽ സ്വകാര്യ വ്യക്തിയുടെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. വിറകുകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലത്താണ് പാമ്പിനെ കണ്ടത്. പാമ്പ് കിടന്നിരുന്നതിന് തൊട്ടടുത്തായി വീട്ടിലുള്ളവർ നിന്നിരുന്നു. സീൽക്കാര ശബ്ദം കേട്ട് സ്ലാബിന്റെ അടിയിലേക്ക് ശ്രദ്ധിച്ചപ്പോഴാണ് ഫണം വിടർത്തി നിൽക്കുന്ന വലിയ മൂർഖൻ പാമ്പിനെ വീട്ടുകാർ കണ്ടത്. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തക്കാരൻ വന്ന് മൂർഖനെ പിടിച്ചുകൊണ്ടുപോയി. ഉഗ്രവിഷമുള്ള മൂർഖന്റെ കടിയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍