തിരുവനന്തപുരം : സർക്കാർ പരിപാടിയെ ആർ.എസ്.എസ് പരിപാടിയാക്കി മാറ്റുകയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ചെയ്യുന്നതെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞദിവസം രാജ്ഭവനിൽ നടന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പുരസ്കാര വിതരണ ചടങ്ങിൽ പ്രോട്ടോകോൾ ലംഘിച്ചത് ഗവർണർ ആണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തികച്ചും മാതൃകാപരമായ നടപടി മാത്രമാണ് കൈക്കൊണ്ടതെന്നും എം.വി ഗോവിന്ദൻ വിശദീകരിച്ചു. മതചിഹ്നങ്ങൾ സർക്കാരിൻറെ ഔദ്യോഗിക പരിപാടികളിൽ പ്രദർശിപ്പിക്കാൻ പാടില്ല. തികച്ചും മതേതര നിലപാടുകളുമായി മുന്നോട്ടുപോകുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ ആർ.എസ്.എസ് ബോധപൂർവ്വം നടത്തുന്ന ആശയപ്രചാരണങ്ങളോട് ഒട്ടും യോജിക്കാൻ കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. നിലമ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിഎം സ്വരാജ് വിജയിക്കുമെന്നും അതോടെ കോൺഗ്രസിൽ വലിയ കലഹങ്ങൾ തുടങ്ങുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍