വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി അംഗീകാരം ലഭിച്ച പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു.

സമഗ്ര നെൽകൃഷി വികസനം, കവുങ്ങ് കൃഷി,പുഷ്പ കൃഷി വികസനം, എസ് സി വിവാഹ ധനസഹായം,
ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് (ജനറൽ, എസ് സി) അടുക്കള മുറ്റത്തെ കോഴി  വളർത്തൽ, ആടു വളർത്തൽ പദ്ധതികൾ, ഒറ്റക്കുഴി കക്കൂസ് ടാങ്കുകൾ സെപ്റ്റിക് ടാങ്കുകളാക്കി മാറ്റൽ, കൂടാതെ സ്വന്തമായി 5 സെൻ്റ് ഭൂമിയുള്ള കർഷന് തെങ്ങ് കൃഷി വികസനത്തിനായി നാടൻ തെങ്ങിൻ തൈകൾ വിതരണ പദ്ധതിയും നഗരസഭ പരിധിയിലെ പച്ചക്കറി കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് വേണ്ടി "ഞങ്ങളും കൃഷിയിലേക്ക്" പച്ചക്കറി കൃഷി വികസന യജ്ഞവും നടപ്പാക്കും.15 തെങ്ങിന് മുകളിലുള്ള കർഷകർക്ക് തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതി നഗരസഭ പരിധിയിലുള്ള ( ജനറൽ, എസ് സി) വിഭാഗത്തിൽ പെടുന്ന വിധവകൾക്കും മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ കുടുംബങ്ങൾക്കും മാറാരോഗങ്ങളുള്ളവരുടെ കുടുംബങ്ങൾക്കും മുൻഗണന നൽകി വീട് റിപ്പയർ പദ്ധതി,  കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി ചെയ്ത, ഉപകരണങ്ങൾ മെയിൻറനൻസ് വേണം എന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റുള്ളവർക്ക്  കോക്ലിയർ ഇംപ്ലാൻ്റ് മെയിൻ്റനൻസ്  എന്നീ പദ്ധതികൾക്കാണ്  ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചത്. വാർഷിക പദ്ധതിയുടെ ഭാഗമായി മരാമത്ത്‌ വർക്കുകളുടെ ടെൻഡർ/ റീ ടെൻഡർ/ ക്വട്ടേഷൻ ക്ഷണിച്ചതിൽ കുറവ് തുക ക്വാട്ട് ചെയ്ത കരാറുകരുടെ ടെൻഡർ/ റീ ടെൻഡർ/ ക്വട്ടേഷൻ കൗൺസിൽ അംഗീകരിച്ചു.

നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന  കൗൺസിൽ  യോഗത്തിൽ  വൈസ് ചെയർപേഴ്സൺ ഷീല മോഹൻ,സ്ഥിരം സമിതി അധ്യക്ഷരായ എം ആർ അനൂപ് കിഷോർ, എ എം ജമീലാബി, പി.ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, സി വി മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, മുനിസിപ്പൽ എഞ്ചിനീയർ സുജിത്ത് ഗോപിനാഥ്, ക്‌ളീൻ സിറ്റി മാനേജർ    തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍