പവനൻ സെക്കുലർ പുരസ്കാരം എഴുത്തുകാരൻ വൈശാഖന്.

തൃശ്ശൂർ : കേരള യുക്തിവാദി സംഘത്തിൻറെ പവനൻ സെക്കുലർ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ വൈശാഖന് നൽകും.10,000 രൂപയുടേതാണ് പുരസ്കാരം. ജൂൺ  22 രാവിലെ 10 മണിക്ക് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന പവനൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് കേരള ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ ഉദ്ഘാടനവും പുരസ്കാര ദാനവും നടത്തും. മുൻമന്ത്രി കെ.പി രാജേന്ദ്രൻ പ്രശസ്തിപത്രം സമർപ്പിക്കും. കേരള സാഹിത്യ അക്കാദമി മുൻ പബ്ലിക്കേഷൻ മാനേജർ ഇ.ഡി ഡേവിസ്   പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തുമെന്ന്  സംഘാടകർ അറിയിച്ചു.

 
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍