നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം സുനിശ്ചിതമെന്നും പി. വി അൻവർ കൂടുതലായി പിടിക്കുക എൽ.ഡി.എഫിന്റെ വോട്ടുകൾ ആണെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. 9 വർഷക്കാലം എൽഡിഎഫിന്റെ എംഎൽഎ ആയിരുന്നു പി.വി അൻവർ. ആ സ്വാധീനം വഴി എൽ.ഡി.എഫിന്റെ വോട്ടുകൾ നേടാൻ അദ്ദേഹത്തിന് കഴിയും; കുറച്ചു വോട്ടുകൾ കോൺഗ്രസിന്റെതും അൻവർ പിടിക്കും. പക്ഷെ അതൊന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ല. ആര്യാടൻ ഷൗക്കത്തിന്റെ വിജയം സുനിശ്ചിതമാണെന്നും രമേശ് ചെന്നിത്തല നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍