ജനവാസ മേഖലയിൽ വർക്ക് ഷോപ്പ് മാലിന്യം തള്ളിയതായി പരാതി.

വടക്കാഞ്ചേരി: നഗരസഭയുടെ പതിനാലാം ഡിവിഷൻ മേലേമ്പാട്ട് ആലിൻ ചുവട് പരിസരത്ത് നീർച്ചാലിൽ രാസമാലിന്യങ്ങൾ അടങ്ങിയ വർക്ക് ഷോപ്പ് മാലിന്യം പിക്കപ്പ് വാനിൽ  കൊണ്ടുവന്ന്  തള്ളിയതായി നാട്ടുകാർ പരാതിപ്പെട്ടു. മാലിന്യം തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭാ അധികൃതരെ വിവരമറിയിച്ചു. അതേ തുടർന്ന് നഗരസഭ അധികൃതർ സ്ഥലത്തെത്തി മാലിന്യങ്ങൾ സ്ഥലത്തുനിന്നും നീക്കം ചെയ്യാനും  25,000 രൂപ പിഴ അടക്കാനും നോട്ടീസ് നൽകി. എന്നാൽ ഒരു ലോഡ് മാലിന്യം നീക്കിയതിനു ശേഷം ബാക്കിയുള്ള മാലിന്യം മണ്ണിട്ടു മൂടാനുമാണ് മാലിന്യം കൊണ്ടുവന്നവർ  തുനിഞ്ഞത്. മണ്ണിട്ട് മൂടുന്നത് നാട്ടുകാർ തടഞ്ഞു. എത്രയും വേഗം മാലിന്യം നീർച്ചാലിൽ നിന്ന് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍