തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.

വേലൂർ: കുറുമാലിൽ മൂന്നുപേർക്ക് സാരമായ കടന്നൽ കുത്തേറ്റു.  തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ കടന്നലുകൾ കൂട്ടത്തോടെ വന്ന് ആക്രമിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളായ ചീരോത്ത് വീട്ടിൽ മിനി, നെല്ലിക്കൽ വീട്ടിൽ വത്സല, നാട്ടുകാരനായ ജെമിനുമാണ് കടന്നൽ കുത്തേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കടന്നൽ കുത്തേറ്റ് പിടയുന്നത് കണ്ട തൊഴിലാളികളെ രക്ഷിക്കാൻ ചെന്നപ്പോഴാണ് നാട്ടുകാരനായ ജെമിന് കുത്തേറ്റത്. മൂന്നുപേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍