വീടുകളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിക്കുന്നു.

മരത്തംകോട്: മരത്തംകോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വായനശാലയിലേക്ക് വീടുകളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിക്കുന്നു. എൻ.എസ്.എസ് വൊളണ്ടിയർമാർ സ്കൂളിന് പരിസരത്തെ വീടുകളിൽ എത്തിയാണ് പുസ്തകങ്ങൾ ശേഖരിക്കുന്നത്. ചെറു ഗ്രൂപ്പുകൾ ആയിട്ടാണ് പുസ്തകങ്ങൾ ശേഖരിക്കാൻ പോകുന്നത്. പുതിയതലമുറ വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങൾ വായിച്ച് വളരാൻ വേണ്ടിയാണ് ഇങ്ങനെ യൊരു യജ്ഞത്തിന് തുടക്കമിടുന്നത്. സ്നേഹപൂർവ്വം ജി.എച്ച്.എസ്.എസ് മരത്തംകോടിന് എന്നെഴുതിയാണ് പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നത്. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍