സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെയും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. 241 വാഹനങ്ങളാണ് ഇത്തരത്തിൽ സേനയുടെ ഭാഗമായത്. ലൈറ്റ് മോട്ടോർ വെഹിക്കിൾ, മീഡിയം, ഹെവി ബസുകൾ തുടങ്ങി വിവിധതരം വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് ഓർഡർ ഡി വൈ എസ് പി, എ സി ഓഫീസുകൾ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകൾ, ക്വിക്ക് റെസ്‌പോൺസ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍