സയർ ( CEIR ) പോർട്ടലിലൂടെ റെജിസ്റ്റർ ചെയ്തതിൻെറ ഫലമായി നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകളാണ് രണ്ടുമാസത്തിനുള്ളിൽ തൃശൂർ സിറ്റി ഈസ്റ്റ് പോലീസ് തിരിച്ചെടുത്തത്. സയർ പോർട്ടലിൽ റെജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് സിറ്റി പോലീസ് ബോധവത്ക്കരണം നടത്തിയിരുന്നു. ഇതിൻെറ ഫലമായാണ് മൊബൈലുകൾ തിരിച്ചെടുക്കാനായതെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ. പി. എസ്. അറിയിച്ചു. മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ഉടൻതന്നെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ ഇൻറർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ ഐ. ഡി. യും പാസ് വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ find my divice ൽ log in ചെയ്ത് ഫോൺ നിങ്ങൾക്കു തന്നെ കണ്ടെത്താവുന്നതാണ്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇമെയിൽ ഐ. ഡി. ഓർമ്മയില്ല ലൊക്കേഷൻ ഓൺ അല്ല എങ്കിൽ ceir.gov.in എന്ന പോർട്ടലിൽ ( https://www.ceir.gov.in/Home/index.jsp ) റെജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഇതിൽ റെജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപ്പെട്ട ഫോണിൻെറ ഡൂപ്ളിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് എസ്. എം. എസ്. ആക്ടീവ് ആയിരിക്കണം. മാത്രമല്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻെറ റെസീപ്റ്റ് നമ്പരും ഉണ്ടായിരിക്കണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പോലീസ് സ്റ്റേഷനിലോ ബന്ധപെടാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍