തൃശ്ശൂർ : കൊച്ചിൻ ദേവസ്വം ബോർഡിൻറെ പ്രധാന ക്ഷേത്രങ്ങളിൽ പൂജ ഓൺലൈനായി ബുക്ക് ചെയ്യാനും സംഭാവനകൾ സ്വീകരിക്കാനും സൗകര്യമുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാൻ സൗകര്യങ്ങൾ ഇല്ലെങ്കിൽ ഒരുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം കമ്മീഷണർ ഇക്കാര്യം കുറിപ്പിലൂടെ അറിയിച്ചത്. ബോർഡിൻറെ കീഴിലെ പ്രധാന ക്ഷേത്രങ്ങൾ ആയ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം, കൊടുങ്ങല്ലൂർ കുരുമ്പ ഭഗവതി ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം, തിരുവില്വാമല വില്വാദ്രി നാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, നെല്ലുവായ് ധന്വരി ക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, എന്നിവിടങ്ങളിൽ ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍