വടക്കാഞ്ചേരി നഗരസഭയുടെ പകൽവീട്ടിലേക്ക് രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ കെയർ ടേക്കർ ആയി ( സർക്കാർ ഉത്തരവ് 115/2022/തസ്വഭവ തിയ്യതി 28/05/2022 പ്രകാരം) 14000 രൂപ നിരക്കിൽ കരാറാടിസ്ഥാനത്തിൽ സേവനം ചെയ്യുന്നതന് താല്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാർഥികൾ പ്ലസ് 2 വിദ്യാഭ്യാസമുള്ളവരായിരിക്കണം . 6 ജറിയാട്രിക് കെയറിൽ കുറഞ്ഞത് 3 മാസത്തെ പരിശീലനം പൂർത്തിയായവർക്കും, നഗരസഭപരിധിയിൽ താമസിക്കുന്നവർക്കും നിയമനത്തിൽ മുൻഗണന നൽകുന്നതാണ്. പകൽ വീട് കൃത്യമായി സൂക്ഷിക്കുന്നതിന് താല്പര്യമുള്ളവരായിരിക്കണം . യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നീ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2025 ജൂൺ 23 നുള്ളിൽ വടക്കാഞ്ചേരി നഗരസഭ ഓഫീസിൽ നൽകേണ്ടതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍