ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശത്തിൻറെ വാർഷിക പൊതുയോഗം നടന്നു.

എങ്കക്കാട് പൂരക്കമ്മിറ്റി ഓഫീസിൽ നടന്ന  വാർഷികം പൊതുയോഗത്തിൽ വെച്ച് 2026 ഉത്രാളിക്കാവ് പൂരത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരിയായി മാരാത്ത് വിജയനെയും പ്രസിഡണ്ടായി പി.ആർ സുരേഷ് കുമാറിനെയും ജനറൽ സെക്രട്ടറിയായി ജയേഷ് കുമാർ.സിയെയും, ട്രഷററായി എൻ.ആർ നീലകണ്ഠനെയും തിരഞ്ഞെടുത്തു. 


ഉത്രാളിക്കാവ് പൂരത്തിന് ദേവസ്വം അനുവദിക്കുന്ന സഹായധനം വർദ്ധിപ്പിക്കുക, ആന എഴുന്നള്ളിപ്പ് വെടിക്കെട്ട് എന്നിവക്കുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ എങ്കക്കാട് ദേശം ആവശ്യപ്പെട്ടു. യോഗത്തിൽ ടി.പി ഗിരീശൻ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് 2026 ഉത്രാളിക്കാവ് പൂരത്തിന്റെ ബഡ്ജറ്റ് അവതരണവും നടന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍