എഴുത്തച്ഛൻ സമാജം പെരിങ്ങണ്ടൂർ ശാഖയുടെ 21-ാം വാർഷികവും പൊതുയോഗവും സംഘടിപ്പിച്ചു.

പെരിങ്ങണ്ടൂർ: എഴുത്തച്ഛൻ സമാജം പെരിങ്ങണ്ടൂർ ശാഖയുടെ 21-ാം വാർഷികവും പൊതുയോഗവും അരവൂർ ശ്രീ വിഷ്ണു ക്ഷേത്ര ഊട്ടുപുരയിൽ വെച്ച് നടന്നു. ശാഖാ പ്രസിഡൻ്റ് മനോജ് മേനോത്തിൻ്റെ  അധ്യക്ഷതയിൽ  സംസ്ഥാന സംസ്ഥാന പ്രസിഡൻ്റ് പി.ആർ. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.  SSLC,  +2 വിജയികളെ യോഗത്തിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും, ശാഖയിലെ കുടുംബങ്ങളിലേക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി. എ. രവീന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് ജയറാം. കെ..കെ., സംസ്ഥാന ട്രഷറർ എം.എൻ. ശശികുമാർ, ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണൻ, അഡ്വ.എൻ. സന്തോഷ് എന്നിവർ പ്രസംഗിച്ചു. ശാഖ ട്രഷറർ രഘുരാജ് എൻ. കെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ശാഖാ സെക്രട്ടറി ദിനേഷ്.കെ. കെ സ്വാഗതവും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍