വടക്കാഞ്ചേരി: തിരുവോണം നഗർ വേലാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടന്നു.
ചടങ്ങിൽ പൂരക്കമ്മിറ്റി പ്രസിഡൻറ് കാർത്തിക് കെ. കെ. അധ്യക്ഷനായി. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആനന്ദ് ഡി. എസ്. ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ ശരത് മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റി അംഗങ്ങളായ ദുർഗ്ഗാദാസ് പുളിയത്ത്, ലാൽ കൃഷ്ണ, അനന്തകൃഷ്ണൻ, ആദിത്യൻ, അർജുൻ, ശരത്ത്, വൈഷ്ണവ്, കൈലാസ്, യദു, അനന്തു രഞ്ജിത്ത്, ആഷി എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍