മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് എം

കോട്ടയം:സംസ്ഥാനത്തൊട്ടാകെ  മലയോര കർഷകർ അനവധി പ്രശ്നങ്ങൾ നേരിടുകയാണ്. അവയിൽ ഒന്നുപോലും പരിഹരിക്കാൻ കഴിയുന്നില്ലെന്നും പലപ്പോഴും വനം വകുപ്പ് മന്ത്രിയുടെ പ്രസ്താവനകൾ എൽഡിഎഫ് സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും കേരള കോൺഗ്രസ് എം സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എക്കാലവും മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും വന്യമൃഗങ്ങൾ കർഷകരുടെ ജീവിതം താറുമാറാക്കുമ്പോൾ വനം വകുപ്പ് ഒന്നും ചെയ്യാതെ കനത്ത നിശ്ശബ്ദത  പാലിക്കുകയാണെന്ന് കേരള കോൺഗ്രസ് എം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍