ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യം ഭാവിയിൽ നാട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എം വി ഗോവിന്ദൻ

യുഡിഎഫ് ജമാഅത്തെ  ഇസ്ലാമിയുമായി കൂട്ടുകൂടി നിലമ്പൂരിൽ നേടിയ വിജയം ഭാവിയിൽ നാട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മതേതരവാദികളുടെയും മനുഷ്യസ്നേഹികളുടെയും കവികളുടെയും കലാസാംസ്കാരിക പ്രവർത്തകരുടെയും നന്മ നിറഞ്ഞ മണ്ണാണ് നിലമ്പൂർ. ആ മണ്ണിൽ വർഗീയ പാർട്ടികളുമായി സഹകരിച്ച് കോൺഗ്രസ് നേടിയ വിജയത്തിന് വലിയ തിളക്കം ഇല്ലെന്നുംഎം.വി  ഗോവിന്ദൻ കൂട്ടിച്ചേർത്തു. 


എൽഡിഎഫിനെ  സംബന്ധിച്ചിടത്തോളം നാണിക്കേണ്ടതായ പരാജയം  നിലമ്പൂരിൽ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല സിപിഐഎമ്മിന്റെ അടിത്തറക്ക് യാതൊരു കോട്ടവും  സംഭവിച്ചിട്ടില്ലെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണം. തികച്ചും രാഷ്ട്രീയമായ പോരാട്ടം ആണ് എൽഡിഎഫ് നിലമ്പൂരിൽ കാഴ്ചവെച്ചത് . ഒരു വർഗീയവാദിയുടെ വോട്ടും ഞങ്ങൾ നിലമ്പൂരിൽ വാങ്ങിയിട്ടില്ലെന്നും  ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് തറപ്പിച്ചു പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍