പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾ രൂക്ഷമാവുകയും തന്ത്രപ്രധാന ഹോർമൂസ് കടലിടുക്കിൽ തടസം നേരിടുകയും ചെയ്‌താലും പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഒരു രാജ്യത്തിൽ നിന്ന് മാത്രം വാങ്ങാതെ വിവിധ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യൻ തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നത്. നിലവിൽ ഇന്ത്യയിലേക്കുള്ള പെട്രോളിയം ടാങ്കറുകളുടെ ഭൂരിഭാഗവും ഹോർമൂസ് കടലിടുക്ക് വഴിയല്ല രാജ്യത്തേക്ക് എത്തുന്നത്. ഇതിന് പുറമെ അടിയന്തര ആവശ്യത്തിനായി രാജ്യത്തിന്റെ മൂന്നിടങ്ങളിൽ ഇന്ത്യ തന്ത്രപരമായ എണ്ണശേഖരവും (strategic crude oil reserve) ഒരുക്കിവെച്ചിട്ടുണ്ട്.
പുറത്തുനിന്നുള്ള എല്ലാ വിതരണവും നിലച്ചാലും 70-74 ദിവസം വരെ രാജ്യത്തിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങൾ എല്ലാസമയത്തും രാജ്യത്തുണ്ടാകും. ഇതിന് പുറമെയാണ് പത്ത് ദിവസത്തോളം ഉപയോഗിക്കാൻ പാകത്തിൽ കരുതൽ ശേഖരവും ഒരുക്കിയിരിക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സ്ട്രാറ്റെജിക് പെട്രോളിയം റിസർവ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കർണാടകയിലെ മംഗളൂരു, പദൂർ എന്നീ സ്ഥലങ്ങളിലായി ഭൂമിക്കടിയിൽ 5.33 മില്യൻ മെട്രിക് ടൺ ക്രൂഡ് ഓയിൽ ശേഖരമാണുള്ളത്.
അടുത്ത മൂന്ന് സ്ഥലങ്ങളിൽ കൂടി പെട്രോളിയം കരുതൽ ശേഖരം ഒരുക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍