തൃശ്ശൂർ നഗരത്തിലെ പ്രധാന റോഡായ എംജി റോഡിലെ കുഴിയിൽ വീഴാതിരിക്കാനായി ബൈക്ക് വെട്ടിച്ചപ്പോൾ പിറകിൽ വന്ന ബസിന്റെ ചക്രം കയറിബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. ഉദയനഗർ സ്വദേശികളായ വിഷ്ണുദത്തും അമ്മ പദ്‌മിനിയും ബൈക്കിൽ തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ ദർശനത്തിനു പോകുന്നതിനിടെയാണ് ബസ് തട്ടി വിഷ്ണുദത്ത് മരിച്ചത്. അമ്മ പത്മിനിയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
യുവാവിന്റെ മരണത്തെ തുടർന്ന് കോൺഗ്രസ്, ബിജെപി കൗൺസിലർമാർ എംജി റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ഏറെനേരം എംജി റോഡിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന തൃശ്ശൂർ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കൗൺസിലർമാർ റോഡ് ഉപരോധിച്ചത്
കൗൺസിലർമാരെ ബലംപ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍