ഇൻഷൂറൻസ് ക്യാമ്പയിൻ.

വടക്കാഞ്ചേരി മർച്ചൻ്റസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരിയിലെ വ്യാപാരികളുടെ വ്യാപാര സ്ഥാപനങ്ങൾ ഇൻഷൂർ ചെയ്യുന്നതിൻ്റെ ഭാഗമായി ഇന്ന് വ്യാപാര ഭവനിൽ വെച്ച് ഇൻഷൂറൻസ് ക്യാമ്പയിൽ സംഘടിപ്പിച്ചു. മുൻകാലങ്ങളിൽ, പ്രളയവും, തീപിടുത്തവുമായി കച്ചവട സ്ഥാപനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ  ഇത്തരം ദുരന്തങ്ങളിൽ നിന്നും രക്ഷ തേടുന്നതിന് വേണ്ടി  ഒരോ വ്യാപാരികൾക്കും താങ്ങാവുന്ന രീതിയിൽ വളരെ കുറഞ്ഞ നിരക്കോടെയുള്ള ഇൻഷൂറൻസ് പദ്ധതിയാണ് വടക്കാഞ്ചേരി മർച്ചൻ്റ് അസോസിയേഷൻ സംഘടിപ്പിച്ചത്. ക്യാമ്പയിന് അജിത് കുമാർ മല്ലയ്യ, പി.എൻ. ഗോകുലൻ, എൽദോ പോൾ,  അബ്ദുൾ ഗഫൂർ, റഫീക്ക്,  ഷിജുതലക്കോടൻ,പ്രശാന്ത് മല്ലയ്യ,  കബീർ എന്നിവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍