ചരിത്രത്തിൽ ആദ്യമായി സർക്കിൾ സഹകരണ യൂണിയൻ ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു.

വടക്കാഞ്ചേരി: താലൂക്ക് സർക്കിൾ സഹകരണ യൂണിയൻറെ ഭരണം ചരിത്രത്തിൽ ആദ്യമായി എൽ.ഡി.എഫ് പിടിച്ചെടുത്തു. ഇത്രയും കാലം കോൺഗ്രസ് മാത്രം ഭരിച്ച സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും സീറ്റ് വീതമാണ് ലഭിച്ചത്. കുന്നംകുളം പുതിയ താലൂക്ക് രൂപീകരിച്ചെങ്കിലും സർക്കിൾ സഹകരണ യൂണിയൻറെ പരിധിയിൽ രണ്ട് താലൂക്ക് പരിധിയിലെ സഹകരണ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. 


എൽ.ഡി.എഫിന്റെ പ്രതിനിധികളായി എൻ.കെ പ്രമോദ് കുമാർ, യു.എസ് കൃഷ്ണൻകുട്ടി, സി.വി സുനിൽകുമാർ, എം.കെ മോഹനൻ, കെ.ജെ ബിജു, എം.കെ സുകുമാരൻ എന്നിവരാണ് വിജയിച്ചത്. പി.പി യേശുദാസ്, സിന്ധു സുബ്രഹ്മണ്യൻ, കെ. ജെ ജോഷി, എ. രാജു, ശശി പൂവത്ത്  എന്നിവരും  യു.ഡി.എഫിന്റെ പ്രതിനിധികളായി  വിജയിച്ചു. വടക്കാഞ്ചേരിയിൽ നടന്ന ആഹ്ലാദപ്രകടനത്തിന് സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ, എം. ബാലാജി, പി.എൻ സുരേന്ദ്രൻ, ഡോക്ടർ കെ.ഡി ബാഹുലയൻ, എം.എൻ സത്യൻ, കെ. കെ മുരളീധരൻ, സി. ഡി വാസുദേവൻ എന്നിവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍