വടക്കാഞ്ചേരി: കേന്ദ്രസർക്കാരിനെതിരെയുള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നു യു.ഡി.എഫ് സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനമെടുത്തു. നിയോജകമണ്ഡലം നേതൃയോഗം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് കെ.എൻ നാരായണൻ ഉദ്ഘാടനം ചെയ്തു. പണിമുടക്ക് ദിവസം നടക്കുന്ന പ്രകടനത്തിലും പൊതുയോഗത്തിലും പരമാവധി തൊഴിലാളികളെ പങ്കെടുപ്പിക്കും. എച്ച്.എം.എസ് നേതാവ് പി.ജെ തോമസ് അധ്യക്ഷനായി. ഐ.ആർ മണികണ്ഠൻ, എൻ.എൽ ആൻ്റണി, കെ.എച്ച് സിദ്ദിഖ്, എൻ.എം നിഷാദ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍