കുന്നംകുളം : പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നൽകുന്ന "സാന്ത്വനസ്പർശം അവാർഡിന്" അപേക്ഷ ക്ഷണിച്ചു. സാമൂഹിക, ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വിദ്യാർത്ഥിയെയോ വിദ്യാർത്ഥി സമൂഹത്തെയോ, വിദ്യാർത്ഥികളുടെ ഇടയിൽ പ്രവർത്തിക്കുന്നവരെയോ ആണ് ഈ അവാർഡിന് പരിഗണിക്കുക. 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. എൻട്രികൾ വിശദവിവരങ്ങളോടെ ജൂൺ 30ന് മുൻപായി ലഭിക്കണം.
ഇ- മെയിൽ :kopaglobal@gmail.com
ഫോൺ: +91 9995533481, +91 9567984088 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍