ചേലക്കര: 60 വർഷത്തിലേറെക്കാലമായി പുറമ്പോക്കിൽ താമസിച്ചുവരുന്ന ക്യാൻസർ രോഗിയും വൃദ്ധയുമായ വീട്ടമ്മയെയും കുടുംബത്തെയും ചേലക്കര പഞ്ചായത്ത് അധികൃതർ കുടിയൊഴിപ്പിക്കുവാൻ ശ്രമിക്കുന്നതായി പരാതി. ഉദം കുളത്തിന് സമീപം താമസിക്കുന്ന കളത്തിങ്കൽ ബിവാത്തുമ്മയും കുടുംബവുമാണ് പരാതിക്കാർ. സമ്പന്നനും രാഷ്ട്രീയ സ്വാധീനുമുള്ള ഒരു വ്യക്തിയാണ് ഇതിൻറെ പിറകിലെന്നും ഈ കുടുംബം പറയുന്നു. കള്ള രേഖകൾ ഉണ്ടാക്കി ഇവർ താമസിച്ചുവരുന്ന സ്ഥലം ദേവസ്വത്തിന്റെതാണെന്ന് വരുത്തി തീർക്കാൻ ഈ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായും ബിവാത്തുമ്മയും കുടുംബവും കുറ്റപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍