കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധം എന്ന് ബിനോയ് വിശ്വം.

പാലക്കാട് : കോൺഗ്രസിന് കുറെ കാലങ്ങളായി അന്ധമായ ഇടതുപക്ഷ വിരോധം എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്, അതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ തീരില്ല. നെഹ്റുവിന്റെയും ഗാന്ധിയുടെയും ആശയങ്ങൾ തള്ളിക്കളഞ്ഞ്  തികഞ്ഞ വലതുപക്ഷ മാർഗ്ഗമാണ് കോൺഗ്രസ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. കോൺഗ്രസിനെ പോലെ തന്നെ തെറ്റായ ദിശയിലൂടെ തന്നെയാണ് ബി.ജെ.പിയുടെയും സഞ്ചാരം. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍