ദേശീയപാത മേൽപാലം നിർമാണത്തിനിടെ വലിയ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

ചാവക്കാട് : എടക്കഴിയൂർ കാജാ കമ്പനിക്കു സമീപം ദേശീയപാത 66ന്റെ മേൽപാലം നിർമാണത്തിനിടെ വലിയ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് വീണു. ഒഴിവായത് വൻ അപകടം. മേൽപാലത്തിന്റെ്റെ അരികിൽ ഘടിപ്പിക്കുന്ന താങ്ങു മതിലിന്റെ ഭാഗമായുള്ള വലിയ സ്ലാബാണ് 16 അടിയോളം ഉയരത്തിൽ നിന്നു വീണത്. കാറിന് മുകളിലേക്ക് വീഴാതിരുന്നത് അപകടം ഒഴിവാക്കി. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉൾപ്പെടെ പാലത്തിൽ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് സ്ലാബ് വീണത്. ആഴ്‌ചകൾക്ക് മുൻപ് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്നിൽ ക്രെയിൻ പാലത്തിനു മുകളിൽ നിന്നു സർവീസ് റോഡിലേക്ക് വീണിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍