പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി "അമ്മ ".
കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഷൈൻ ടോം ചാക്കോക്കെതിരെ താര സംഘടനയായ ''അമ്മ" കടുത്ത നടപടികളിലേക്ക് ഒരുങ്ങുകയാണെന്ന് സിനിമാ വൃത്തങ്ങൾ. തിങ്കളാഴ്ചക്ക് ഉള്ളിൽ ഷൈൻ ടോം ചാക്കോ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും.
വിൻസി അലോഷ്യസ് ഷൈൻ ടോം ചാക്കോയുടെ രാസ ലഹരി ഉപയോഗവും അതിനുശേഷമുള്ള അയാളുടെ മോശമായ പെരുമാറ്റത്തെയും പറ്റി പരാതി ഉന്നയിച്ചതോടെ മലയാള സിനിമ നിർമാതാക്കളും ആസ്വാദകരും ഒരേസ്വരത്തിൽ ഷൈൻ ടോം ചാക്കോക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം എക്സൈസ് മന്ത്രിക്ക് പരാതി നൽകാൻ തയ്യാറല്ലെന്നും വിൻസി അലോഷ്യസിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ