തൊമ്മൻകുത്ത് തർക്ക ഭൂമിയിലേക്ക് കുരിശിന്റെ വഴി; സ്ഥലത്ത് വൻ പോലീസ് സന്നാഹം.

തൊടുപുഴ : തൊമ്മൻകുത്ത് തർക്ക ഭൂമിയിലേക്ക് തൊടുപുഴ സെൻറ് തോമസ് പള്ളിയിലെ വിശ്വാസികൾ കുരിശിന്റെ വഴി സംഘടിപ്പിച്ചു. നിരവധി വർഷങ്ങളായി ക്രിസ്തീയ വിശ്വാസികൾ തൊമ്മൻകുത്തിലേക്ക് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്താറുണ്ടെന്ന് സെൻറ് തോമസ് പള്ളി അധികൃതർ പറഞ്ഞു. ആറു പതിറ്റാണ്ടിൽ അധികമായി പള്ളിക്ക് അനുവദിച്ചിരുന്ന ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് കഴിഞ്ഞ ആഴ്ച വനം  വകുപ്പ് പിഴുത്  മാറ്റിയിരുന്നു. 


അര നൂറ്റാണ്ടിൽ അധികമായി ഈ പരിസരത്ത് താമസിച്ചുവരുന്നവരെ  ഇവിടെനിന്ന് കുടിയിറക്കാനുള്ള ഗൂഢ തന്ത്രങ്ങളാണ് ഇതിൻറെ പിന്നിൽ വനം വകുപ്പ് നടത്തുന്നതെന്ന്   ക്രിസ്തീയ സംഘടനകൾ പറഞ്ഞു. സ്ഥലത്ത് വൻ പോലീസ് സംഘം നില ഉറപ്പിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.