തിരുവനന്തപുരം: സ്കൂൾ അധ്യാപകർക്കുള്ള വേനൽക്കാല പരിശീലനത്തിൽ ഈ വർഷം മുതൽ ലഹരി വിരുദ്ധപാഠവും ഉൾപ്പെടും. അഞ്ചുദിവസത്തെ പരിശീലനത്തിൽ ഒരു ദിവസം കുട്ടികളെ ലഹരിസ്വാധീനത്തിൽ നിന്ന് മോചിപ്പിക്കാൻ ഉള്ള പ്രായോഗിക പാഠം പഠിപ്പിക്കും. കുട്ടികളിലെയും ചെറുപ്പക്കാരിലെയും ലഹരി ആസക്തിയും ആക്രമണ സ്വഭാവവും നേരിടാൻ "ബാല്യത്തിനും യൗവ്വനത്തിനും ഒപ്പം" എന്ന പ്രചാരണം സ്കൂളിൽ ഏറ്റെടുക്കാനും അധ്യാപകരെ പ്രാപ്തരാക്കും.
ഉദ്യോഗസ്ഥരും മാനസികാരോഗ്യവിദഗ്ധരും പരിശീലനത്തിൽ പങ്കെടുക്കും. ബോധവൽക്കരണത്തിൽ പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനും പദ്ധതിയുണ്ട്. കുട്ടികളുടെ മാനസികോല്ലാസം മെച്ചപ്പെടുത്താനും സ്കൂൾ അന്തരീക്ഷം സൗഹൃദപരമാക്കാനും ദിവസവും ഒരു പിരീഡ് മാറ്റിവയ്ക്കാനും ആലോചനയുണ്ട്. ഡ്രിൽ പിരീഡുകളിൽ ഇത്തരം പ്രവർത്തനം നിർബന്ധമാക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍