ഒരോ വ്യാപാരികളുടെയും ദുഃഖത്തിലും സന്തോഷത്തിലും ഏകോപന സമിതി കൂടെ ഉണ്ടാകുമെന്നും മരണപെട്ട വ്യാപാരികളുടെ കുടുംബത്തിന് എന്നും താങ്ങും തണലുമായി ഏകോപന സമിതി കൂടെ ഉണ്ടാകുമെന്നും ഒരോ വ്യാപാരികൾക്കും ഏറെ സന്തോഷം പകരുന്ന പദ്ധതിയാണ് വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയെന്നും ഇതിനകം 50 കോടിയിൽ പരം രൂപ ജില്ലാ കമ്മറ്റി മരണാനന്തരസഹായമായും, ചികിൽസ സഹായവുമായി നൽകി കഴിഞ്ഞു എന്ന് അജിത് മല്ലയ്യ പറഞ്ഞു.
ജില്ലാ കമ്മറ്റിയുടെ സൗഭാഗ്യ നിധിയിൽ സമ്മാനത്തിന് അർഹരായാവർക്ക് യോഗത്തിൽ 1 ലക്ഷം രൂപ വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ പി.പി. ജോണി വിതരണം ചെയ്തു. കഴിഞ്ഞ ഡെൽഹിപാർലിമെൻ്റ് മാർച്ചിൽ പങ്കെടുത്ത വനിതാ വിംഗ് ജില്ലാ ട്രഷറർ ആലീസ് അബ്രഹാമിനെ യോഗത്തിൽ പൊന്നാടയണിച്ച് ആദരിച്ചു.
സി.എ. ഷംസുദ്ദീൻ, പ്രശാന്ത് മേനോൻ, പ്രശാന്ത് മല്ലയ്യ, കെ.ജയകുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പി.എസ്. അബ്ദുൾ സലാം നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





0 അഭിപ്രായങ്ങള്‍