ഫ്ലയിംഗ് സ്‌ക്വാഡ് പെട്രോൾ പമ്പുകളിൽ മിന്നൽ പരിശോധന നടത്തി.

വടക്കാഞ്ചേരി : പെട്രോളിയം ഉൽപ്പന്നങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും ഗുണമേന്മയിലും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ പെട്രോൾ പമ്പുകളിൽ ജില്ലാ ലീഗൽ മെട്രോളജി ഫ്ലയിംഗ് സ്‌ക്വാഡ് പരിശോധന നടത്തി. തലപ്പള്ളി താലൂക്ക് പരിധിയിൽ ഡെപ്യൂട്ടി കൺട്രോളർ ബി.സി അലൻഡിൻ്റെ  നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ നിലവിൽ ക്രമക്കേടുകൾ ഒന്നും പമ്പുകളിൽ കണ്ടെത്താൻ ആയിട്ടില്ല. സംസ്ഥാനത്ത് ഉടനീളം പെട്രോൾ പമ്പുകളിൽ പരിശോധന നടത്തുന്നുണ്ട്. ലീഗൽ മെട്രോളജി ഫ്ലയിംഗ് സ്‌ക്വാഡ് ഇൻസ്‌പെക്ടർമാരായ ഇ.ജി ഭവ്യ, ശരത്ത് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍