വടക്കാഞ്ചേരി : ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ ഒരാഴ്ചയായി നടന്നുവന്ന ക്രിയേറ്റീവ് ശില്പശാല സമാപിച്ചു. ക്രിയാത്മ കഴിവുകളെ പരിപോഷിപ്പിച്ച് പുതിയ അറിവുകൾ പകരുന്ന ശില്പശാല സമാപന ത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. സിനിമ നാടക പ്രവർത്തകൻ ഗോപിനാഥ് മുഖ്യാതിഥിയായി. ചിത്രകാരൻ ഷാജു കുറ്റിക്കാടൻ, പ്രധാന അധ്യാപിക കെ.കെ സുമ, കൺവീനർമാരായ കെ.പി സജയൻ, കെ.ടി സജി, ശ്രീരാഗ് മുരളീധരൻ, പരിശീലകരായ സി.ആർ പ്രകാശൻ, പി.എൻ ലതിക, പി.സി ഷീജ, അഖിൽ കെ.മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ വിദ്യാലയങ്ങളിൽ നിന്നായി 110 വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്. ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ വനിതാ സെൽ ആണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍