സ്നേഹക്കൂടാരം ദശ ദിന ക്യാമ്പ്.
മുണ്ടത്തിക്കോട് സ്നേഹക്കൂടാരം കലാ കായിക സാംസ്‌കാരിക വേദി യുടെ ദശ ദിന ക്യാമ്പിന് തുടക്കമായി. വടക്കാഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ പി.വി സുഭാഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ ക്ലാസും നടത്തി. പ്രസിഡന്റ് സുധി പന്തക്കൽ അധ്യക്ഷത വഹിച്ചു.ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, എൻ. .എസ്.എസ് കരയോഗം പ്രസിഡന്റ് രാജൂ മാരാത്ത്, സ്കൂൾ മാനേജർ കെ ഹരിദാസ്, ഗീതാ ദിവാകരൻ, രാമൻകുട്ടി, നൗഷാദ് അമ്പലപുരം എന്നിവർ ആശംസകൾ നേർന്നു. രഞ്ജിത്തുപണിക്കർ കളരിക്കൽ, സിജോ ജോസ്, ശ്രീദേവി, രജിത സുരേഷ് എന്നിവർ സംസാരിച്ചു. ക്യാമ്പ് മെയ് 1ന് സമാപിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ