ലഹരി വിരുദ്ധ ബോധവൽക്കരണ ഫുട്ബോൾ മത്സരം സമാപിച്ചു.
എരുമപ്പെട്ടി: "ഇടം" സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടിയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ഫുട്ബോൾ മത്സരം സമാപിച്ചു. ഫൈനൽ മത്സരത്തിൽ സി ആർ സെവൻ മരത്തംകോട് വിജയികളായി. വിജയികൾക്ക് കായികാധ്യാപകൻ മുഹമ്മദ് ഹനീഫ സമ്മാനം നൽകി. സബ് കമ്മിറ്റി ചെയർമാൻ കെ.ഫരീദലി, മേജർ കെ.പി ജോസഫ്, കൺവീനർ അക്ബറലി, ഇടം സെക്രട്ടറി കെ.പി ജയൻ, ജയൻ മാസ്റ്റർ, കെ ആർ രാധിക, ഉഷാദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ