മുതലപ്പൊഴി അടഞ്ഞതോടെ സമീപത്തെ പഞ്ചായത്തുകളിൽ വെള്ളം കയറി; മത്സ്യത്തൊഴിലാളികൾ പട്ടിണിയിലുമായി.

തിരുവനന്തപുരം: മുതലപ്പൊഴി മുറിക്കാനായി കണ്ണൂരിൽ നിന്ന് കൂറ്റൻ ഡ്രഡ്ജർ പുറപ്പെട്ടു. നാലുദിവസം കഴിയും ഡ്രഡ്ജർ  മുതലപ്പൊഴിയിലെത്താൻ. പൊഴി അടഞ്ഞതോടെ സമീപ പ്രദേശത്തെ പഞ്ചായത്തുകളിൽ വെള്ളം കയറുകയും മത്സ്യത്തൊഴിലാളികൾ കൊടും പട്ടിണിയിലാവുകയും ചെയ്തു. പൊഴി മുറിക്കുന്നതിനൊപ്പം പ്രദേശത്തെ മണൽക്കൂനകൾ കൂടി പൂർണമായും എടുത്തുമാറ്റണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.


രണ്ടു മാസത്തിൽ അധികമായി മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതുകൊണ്ട് മത്സ്യത്തൊഴിലാളികൾ ദുരിതത്തിലും പട്ടിണിയിലുമാണെന്ന് മത്സ്യത്തൊഴിലാളി സംഘടനാനേതാക്കൾ പറഞ്ഞു. അഴൂർ, വക്കം,അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്തുകളുടെ പ്രദേശങ്ങൾ വെള്ളത്തിലായി.

 ഇന്ന് രാവിലെ ചിറയൻകീഴ് എം.എൽ.എയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. മണൽക്കൂനകൾ മൂലം മൽസ്യബന്ധനത്തിന് പോകാൻ കഴിയാതെ   മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടുന്നതിൽ സമൂഹത്തിൻറെ വിവിധ മേഖലകളിൽനിന്ന് സർക്കാരിൻറെ നയങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍