കേന്ദ്രസർക്കാരിൻറെ ബ്ലൂ ഇക്കോണമി നയത്തിനെതിരെ എ.ഐ.ടി.യു.സി.

തൃശ്ശൂർ : കേന്ദ്രസർക്കാരിൻറെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കടലിലെ ധാതുസമ്പത്ത് സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്ത് വിൽക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇന്ന് ബഹുജന ശൃംഖല തീർക്കും. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൈകീട്ട് അഞ്ചിന്  ബഹുജന ശൃംഖല തീർത്ത് പ്രതിഷേധിക്കും. തുടർന്ന് പ്രതിജ്ഞയും എടുക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ വത്സരാജ് ഉദ്ഘാടനം ചെയ്യും. എൻ.കെ അക്ബർ എം.എൽ.എ മുഖ്യാതിഥിയാകും. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ടി.കെ സുധീഷ് , സെക്രട്ടറി കെ.ജി ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.