ഗുണ്ടകൾഎന്ന് ഭയന്നാണ് താൻ ഓടിയതെന്ന് നടൻ ഷൈൻ ടോം ചാക്കോ.

കൊച്ചി: കഴിഞ്ഞദിവസം ഡാൻസാഫ് സംഘം കൊച്ചിയിലെ ഹോട്ടലിൽ എത്തിയപ്പോൾ താൻ ഓടിയത് ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് എന്ന്  ഷൈൻ ടോം ചാക്കോ പോലീസിനോട് പറഞ്ഞു. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ചാക്കോ പോലീസിനോട് ഇക്കാര്യം പറഞ്ഞത്. തനിക്ക് ശത്രുക്കൾ ഉണ്ടെന്നും അവർ ആക്രമിക്കാൻ എത്തിയതാണെന്ന് ഭയത്താലാണ് കൊച്ചിയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് ഓടാൻ കാരണം എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. 

ചാക്കോയുടെ  വിശദീകരണം പോലീസ് വിശ്വസിച്ചിട്ടില്ല. അയാൾ രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പരിശോധനക്കായി ഉടനെ കൊണ്ടുപോകുമെന്നും പോലീസ് പറഞ്ഞു. മൂന്ന് എ.സി.പിമാരുടെ നേതൃത്വത്തിലാണ് ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.