വടക്കാഞ്ചേരി : കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ കുരുമുളക് ഉൽപാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 40% ഏറെ കുറവുണ്ടെന്നാണ് കർഷകർ പറയുന്നത്. കിലോഗ്രാമിന് 700 രൂപ വിലയുണ്ടെങ്കിലും പല കർഷകർക്കും കഴിഞ്ഞ സീസണിനേക്കാൾ നേർപകുതി കുരുമുളകാണ് ഇത്തവണ ലഭിച്ചത്. അതോടൊപ്പം കുരുമുളക് മൂപ്പ് എത്തുന്നതിന് മുൻപേ ചെടിയിൽ നിന്ന് കൊഴിഞ്ഞു പോകുന്നതും വലിയൊരു പ്രശ്നമാണ്. കാലാവസ്ഥ വ്യതിയാനം ആണ് ഇതിന് കാരണമായി കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍