വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗൺ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വടക്കാഞ്ചേരി അസി.എക്സൈസ് ഇൻസ്പെക്ടർ വി.പ്രശാന്ത്, എക്സൈസ് പ്രിവൻറീവ് ഓഫീസർ ഇ.ടി. രാജേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. കരയോഗം പ്രസിഡന്റ് കെ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി.ടി സുഭാഷ് , ശശികുമാർ കൊടയ്ക്കാടത്ത്, കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍