ആവിഷ്കാരങ്ങളാണ് ബദൽ - വിനോദ് കൃഷ്ണ



വടക്കാഞ്ചേരി : ആവിഷ്കാരങ്ങൾ ചരിത്രത്തിനു വേണ്ടിയാണെന്നു സാഹിത്യകാരനും സിനിമാ പ്രവർത്തകനുമായ വിനോദ് കൃഷ്ണ പറഞ്ഞു.

വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ "ഗ്രന്ഥവും ഗ്രന്ഥകാരനും" പരിപാടി ഉദ്ഘാടനം ചെയ്ത്     സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

സതിയുടെ "മില്ലെനിയം സുന്ദരൻ" എന്ന പുസ്തകം പരിചയപ്പെടുത്തി നിരൂപകൻ ടി. വർഗ്ഗീസ് വായനാനുഭവം വിരിച്ചു. ലൈബ്രറി പ്രസിഡൻ്റ് വി. മുരളി അധ്യക്ഷനായി. മനു രവീന്ദ്രൻ, എം.കെ. ഉസ്മാൻ, അഡ്വ. രാജേഷ് മുട്ടത്ത്, ലിസി കോര, പ്രദീപ് വട്ടേക്കാട്ട്, സി.ഗോപാല കൃഷ്ണൻ, ലിയോൺ ജോസ്, കൃഷ്ണദാസ് എറണാംകുളം എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ നാടകോത്സവത്തിൽ ഒന്നാം സമ്മാനർഹമായത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "ബേപ്പർ കേസുകൾ" എന്ന വിനോദ് കൃഷ്ണയുടെ കഥയുടെ നാടകരൂപത്തിനാണ്. വിനോദ് കൃഷ്ണക്ക് ലൈബ്രറിയുടെ ആദരം പി.കെ. സുബ്രമണ്യനും കെ.ഒ. വിൻസെൻ്റും കൈമാറി.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍