വടക്കാഞ്ചേരി: പുഴ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നേരത്തേ പുഴയിൽ അടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കം ചെയ്യുന്നതിന് സ്പോട്ട് ഓക്ഷൻ നടപടികൾക്ക് അംഗീകാരമായി. പ്രളയത്തിലും അതിവർഷത്തിലും അടിഞ്ഞുകൂടിയതുൾപ്പെടെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പുഴയിൽ നിന്നെടുക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനാണ് സ്പോട്ട് ഓക്ഷൻ നടത്താൻ അംഗീകാരമായത്.
വാഴാനി ജലസേചന പദ്ധതിയുടെ സമഗ്രമായ നവീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള സബ്മിഷൻ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. വടക്കാഞ്ചേരി പുഴ നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്പോട്ട് ഓക്ഷന് അനുമതി ലഭ്യമാക്കണമെന്ന് ഈ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. വാഴാനി ജലസേചന പദ്ധതിയുടെ സമഗ്രമായ വികസനത്തിനുള്ള പദ്ധതി സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലാണെന്ന് അറിയിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, മണ്ണ് സ്പോട്ട് ഓക്ഷൻ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. നിയമസഭയിൽ സബ്മിഷൻ വഴി വിഷയം ഉന്നയിച്ചതിൻ്റെയും, തുടർ നടപടികൾ സ്വീകരിച്ചതിൻ്റെയും ഭാഗമായാണ് സ്പോട്ട് ഓക്ഷൻ നടത്തി മണ്ണ് നീക്കം ചെയ്യുന്നതിന് അംഗീകാരമായതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍