വടക്കാഞ്ചേരി മർച്ചൻ്റ് സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രധാമന്ത്രി ''ശ്രംയോഗി മാൻ ധൻ യോജന ദേശീയ പെൻഷൻ പദ്ധതി''യെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും എൻറോൾമെൻ്റ് ക്യാമ്പും വ്യാപാരഭവനിൽ വെച്ച് നടന്നു. വടക്കാഞ്ചേരി അസിസ്റ്റന്റ് ലേബർ ഓഫീസർ സുമിത്ത് യു.വി. വ്യാപാരികൾക്ക് ക്ലാസെടുത്തു സംസാരിച്ചു.
18 വയസ് മുതൽ 40 വയസ് വരെയുള്ളവരും മാസം15000 രൂപയ്ക്ക് താഴെ വരുമാനമുള്ളവർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിലൂടെ മാസം തോറും ഏറ്റവും കുറഞ്ഞത് 3000 രൂപ പെൻഷൻ ലഭിക്കുമെന്നും രാജ്യത്തെ 42 വിഭാഗങ്ങളിലെ അസംഘടിത തൊഴിലാളി വിഭാഗങ്ങൾക്ക് ഈ അനൂകൂല്യം ലഭിക്കുമെന്നും ലേബർ ഓഫീസർ പറഞ്ഞു.
യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് അജിത് മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ഗോകുലൻ സ്വാഗതം ആശംസിച്ചു. KVVES നിയോജക മണ്ഡലം ചെയർമാൻ ജോണി പി.പി. മുഖ്യാതിഥിയി, പി.എസ്. അബ്ദുൾ സലാം, സി.എ. ഷംസുദ്ദീൻ, പ്രശാന്ത് മല്ലയ്യ, കെ.ജയകുമാർ, പ്രശാന്ത് പി.മേനോൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





0 അഭിപ്രായങ്ങള്‍