പറക്കോട്ടുകാവ് താലപ്പൊലിക്ക് വെടിക്കെട്ടിന് അനുമതിയില്ല.

തിരുവില്ലാമല : മെയ് 11ന് നടക്കുന്ന പറക്കോട്ടുകാവിലെ താലപ്പൊലിക്ക്  വെടിക്കെട്ട് നടത്താൻ അനുമതിയില്ല. താലപ്പൊലി വെടിക്കെട്ട് പ്രദർശന ലൈസൻസ് അനുമതിക്കായി പടിഞ്ഞാറ്റുമുറി, കിഴക്കുമുറി, പാമ്പാടി ദേശ കമ്മറ്റികളുടെ നേതൃത്വത്തിൽ സമർപ്പിച്ച അപേക്ഷ എ.ഡി.എം നിരസിക്കുകയാണ് ഉണ്ടായത്. വെടിക്കെട്ട് നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സ്ഥലപരിമിതി കാരണം പൊതു ജനങ്ങളെ നിയന്ത്രിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് ഏറെ ബുദ്ധിമുട്ടാണെന്ന്  ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിൽ വെടിക്കെട്ടിന് ലൈസൻസ് അനുവദിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അപേക്ഷ നിരസിച്ചതെന്ന് എ.ഡി.എം അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍