ഗുരുവായൂരിൽ ഹൈടെക് ഗോശാല വിഷുവിന് സമർപ്പിക്കും.


ഗുരുവായൂർ : കണ്ണൻ്റെ പശുക്കളെ പാർപ്പിക്കാൻ നിർമിച്ച ഹൈടെക് ഗോശാല വിഷുവിന് സമർപ്പിക്കും. ഗണപതിക്ഷേത്രത്തിനു കിഴക്ക് പഴയ ഗോശാല നിൽക്കുന്നിടത്താണ് മൂന്നുനിലയിൽ അത്യാധുനിക സൗകര്യത്തോടെ പുതിയത് പണിതത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 18-ന് രാവിലെ 10-ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.



ആറുകോടിരൂപ ചെലവിട്ട് പുതുക്കോട്ട മാണിക്യം ട്രസ്റ്റാണ് ഗോശാല വഴിപാടായി നിർമിച്ചത്. 11,000 ചതുരശ്രയടി വിസ്തൃതിയുണ്ട്. ഒരേ സമയം 60 പശുക്കളെ നിർത്താം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍