അശാസ്ത്രീയമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ ധർണ്ണ നടത്തി.
തൃശ്ശൂർ : അശാസ്ത്രീയമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ തൃശ്ശൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. കെ.സി.എ സംസ്ഥാന സെക്രട്ടറി പി.വി സന്തോഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. തൃശൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: എം.പി ഗോപാലകൃഷ്ണൻ, ഇന്ത്യൻ അസോസിയേഷൻ ലോയേഴ്സ് ജില്ലാ പ്രസിഡൻറ് വി.പി കിഷോർ, കെ.ജി സന്തോഷ് കുമാർ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്ത് സംസാരിച്ചു. പി.ജി സുരജൻ സ്വാഗതവും ശശികല ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. കോർട്ട് ഫീസ് വർധന പിൻവലിക്കാൻ തയ്യാറാകാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ