വടക്കാഞ്ചേരി: ഈസ്റ്റർ ദിനത്തിൽ സ്കൂട്ടറിൽ മദ്യവില്പന നടത്തിയിരുന്ന രണ്ടുപേർ പിടിയിലായി. വടക്കാഞ്ചേരി, ചെറുതുരുത്തി, വെട്ടിക്കാട്ടിരി പ്രദേശങ്ങളിലായിരുന്നു അമിതവലിക്ക് ഈസ്റ്റർ ദിനത്തിൽ സ്കൂട്ടറിൽ മദ്യ വില്പന നടത്തിയിരുന്നത്. സ്കൂട്ടർ സഹിതം വെട്ടിക്കാട്ടിരി വലക്കാലയിൽ ശിവദാസ്, പാക്കത്ത് വിശ്വംഭരൻ എന്നിവരെയാണ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ വി പ്രശാന്ത്, സുരേഷ് ബാബു എന്നിവർ അറസ്റ്റ് ചെയ്തത്. രണ്ടുപേരിൽ നിന്നായി പത്തര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍