കാർഷിക സെമിനാർ നടന്നു.

വെള്ളാറ്റഞ്ഞൂർ : കേരള കാർഷിക സർവകലാശാലയുടെ കോളേജ് ഓഫ് കോ- ഓപ്പറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെൻറ് അവസാനവർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയത്തിന്റെ ഭാഗമായിട്ടാണ് സെമിനാർ നടന്നത്. വേലൂർ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി.എഫ്  ജോയ്  സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എൻ അനിൽ അധ്യക്ഷനായി. "പച്ചക്കറി കൃഷിയുടെ കീടരോഗ നിയന്ത്രണം" എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ സെന്ററിലെ  ഡോക്ടർ അശ്വതി കൃഷ്ണ , "വിളവ് വർദ്ധിപ്പിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ" എന്ന വിഷയത്തിൽ സർവകലാശാലയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് എക്സ്സ്റ്റെൻഷനിലെ   ഡോക്ടർ  വി.ജി.സുനിൽ എന്നിവർ ക്ലാസെടുത്തു. 

ക്ലാസ് കേൾക്കാനും പുതിയ കാർഷിക അറിവുകൾ നേടാനുമായി അനവധി കർഷകർ സെമിനാറിൽ പങ്കുചേർന്നു. 


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍