തൃശ്ശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ ആക്കുന്ന കേന്ദ്ര ഉത്തരവ് പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ വേണമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിൻറെ വ്യവസായ വാണിജ്യ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ച ഉത്തരവാണ് വെടിക്കെട്ടിനെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നത് എന്ന് എൽ.ഡി.എഫ് പറഞ്ഞു. തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്റെ പ്രഖ്യാപനങ്ങളിൽ യാഥാർത്ഥ്യമാക്കണം. ഡൽഹിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച യോഗം എന്തുകൊണ്ടാണ് നടക്കാതെ പോയതെന്നും എം.പി വ്യക്തമാക്കണം. ഏപ്രിൽ 9നു ഉള്ളിൽ ദേവസ്വം ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തുമെന്ന് പറഞ്ഞിരുന്ന യോഗവും നടന്നു കണ്ടില്ല. കേന്ദ്രമന്ത്രിയുടെ ആ പ്രഖ്യാപനവും പാഴായിരിക്കുകയാണ്. പൂരം വെടിക്കെട്ടിലെ ആശങ്കകൾ പരിഹരിക്കാൻ നടപടികൾ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ കെ.വി അബ്ദുൽ ഖാദർ, എം.എം വർഗ്ഗീസ്, ഘടക കക്ഷി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍