കടങ്ങോട്: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വിഷു വിപണന മേള ആരംഭിച്ചു.
കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ ഉത്പാദിപ്പിച്ച കണി വെള്ളരി, മത്തൻ, പയർ, കുക്കുംബർ,ചീര, മാങ്ങ തുടങ്ങി നാടൻ പച്ചക്കറികൾ, കുടുംബശ്രീ സംരംഭകർ തയ്യാറാക്കിയ ചക്ക വറവ്, ഉണ്ണിയപ്പം, മുളക് കൊണ്ടാട്ടം, വിവിധയിനം അച്ചാറുകൾ, അവലോസ് പൊടി, നാടൻ കോഴി മുട്ട എന്നിവ വിപണന മേളയിൽ ആദായ വിലയ്ക്ക് ലഭ്യമാണ്. സി.ഡി.എസ് ചെയർപേഴ്സൺ സൗമ്യ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി വിഷു ചന്ത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ ആദ്യ വിൽപ്പന നടത്തി.
ഏപ്രിൽ 12 വരെ കടങ്ങോട് ഗ്രാമ പഞ്ചായത്തിൽ വിഷു വിപണന മേള പ്രവർത്തിക്കും. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റജുല അബ്ദുൾ വഹാബ് സ്വാഗതവും സി.ഡി.എസ് അംഗം ഷീല ജയൻ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍